Mon. Dec 23rd, 2024
കൊച്ചി:

കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ട്​ നിരോധന സമയത്ത്​ ചന്ദ്രിക ദിനപത്രത്തി​ന്റെ രണ്ട് അക്കൗണ്ടുകളിലേക്ക്​ പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്.

പാലാരിവട്ടം പാലം നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നൽകിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് വിജിലൻസും നേരത്തെ കേസെടുത്തിരുന്നു. ഇബ്രാഹിം കുഞ്ഞ് വിജിലൻസിന് നൽകിയ മൊഴി അടക്കമുള്ള രേഖകൾ നേരത്തെ ഇ ഡി പരിശോധിച്ചിരുന്നു.

By Divya