Wed. Jan 22nd, 2025
Father cuts Daughter's head in UP

ലക്നൗ:

ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടുക്കുന്ന സംഭവം കൂടി. മകളുടെ പ്രണയബന്ധം ഇഷ്ടപ്പെടാത്ത പിതാവ്  17കാരിയായ മകളുടെ തലയറുത്തെടുത്തു. പിന്നീട് വെട്ടിയെടുത്ത തലയുമായി പിതാവ് റോഡിലൂടെ നടന്ന്​ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഹർദോയ് ജില്ലയിലെ  പൻഡേതര ഗ്രാമത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് ഈ  ദാരുണമായ സംഭവം നടന്നത്. സർവേഷ് കുമാർ എന്നയാളാണ് മകളെ പെെശാചികമായി കൊലപ്പെടുത്തിയത്.  ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.

പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു അപ്പോഴേക്കും ഇയാള്‍ കീഴടങ്ങിയിരുന്നു.

വെട്ടിയെടുത്ത തലയുമായി പിതാവ്​ സ്​റ്റേഷനിലേക്ക്​ നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വീഡിയോയിൽ പകർത്തി. മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ്‌ മൂർച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സർവേഷ് കുമാർ പൊലീസിനോട് പറഞ്ഞു. താനാണ് അത് ചെയ്തത്. മറ്റാരുമല്ല, മൃതദേഹം വീട്ടിൽ മുറിയിലുണ്ട് എന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

പെൺകുട്ടിയുടെ തല താഴെവെച്ച്​ ഇരിക്കാൻ പൊലീസ്​ ആവശ്യപ്പെട്ടപ്പോൾ കൃത്യമായി അനുസരിക്കുന്നതും അടക്കം വീഡിയോയിലുണ്ട്​. പിന്നീട്​ സർവേശിന്‍റെ അറസ്റ്റ്​ രേഖപ്പെടുത്തി.

അതേസമയം, പെൺകുട്ടിയുടെ ശിരസ് മോശമായി കൈകാര്യം ചെയ്ത പൊലീസുകാരനെ സസ്പെൻ‍‍ഡ് ചെയ്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

https://www.youtube.com/watch?v=9FFaXFw7rUg

 

By Binsha Das

Digital Journalist at Woke Malayalam