Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പരാതി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച നവ്ദീപ് കൗര്‍ ആണ് താന്‍ അനുഭവിച്ച ക്രൂര പീഡനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ജനവുരി 12നായിരുന്നു നവ്ദീപിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ഡ്‌ലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയ തന്നെ മുടിയില്‍ കുത്തിപ്പിടിച്ച വാനില്‍ കയറ്റുകയായിരുന്നെന്നും മര്‍ദ്ദിച്ചുവെന്നും നവ്ദീപ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും കൗര്‍ പറഞ്ഞു.

By Divya