മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനെന്ന നായകകഥാപാത്രമാകുന്ന ‘ വണ്‍’ എന്ന സിനിമയില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മരമ്പള്ളി ജയാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. ദൃശ്യം സെക്കന്‍ഡില്‍ മുരളി ഗോപി അവതരിപ്പിച്ച ഐ ജി തോമസ് ബാസ്റ്റിയന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു.
കാര്‍ക്കശ്യക്കാരനും കൗശലക്കാരനുമായ പ്രതിപക്ഷ നേതാവിന്റെ റോളിലാണ് മുരളി ഗോപി. മുരളി ഗോപിയുടെ ജന്മദിനത്തില്‍ മമ്മൂട്ടിയാണ് ‘വണ്‍’ സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ‘വണ്‍’ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ.
കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.