Sat. Nov 23rd, 2024
അബുദാബി:

യുഎഇയിൽ ഇതുവരെ 36 ലക്ഷത്തിലേറെ പേർ കൊവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം. ഇതുവരെ 36 ലക്ഷത്തിലേറെ പേർക്കായി 60 ലക്ഷത്തിലേറെ ഡോസ് വാക്സീൻ വിതരണം ചെയ്തു. ജനസംഖ്യയുടെ 46.16% വരുമിത്.

ഏപ്രിൽ ഒന്നിനകം 50% പേർക്കും വാക്സീൻ നൽകുകയാണ് ലക്ഷ്യം. വയോധികരിൽ 61.41% പേരും വാക്സീൻ ‍സ്വീകരിച്ചു. ജനസംഖ്യയുടെ (98.9 ലക്ഷം) രണ്ടിരട്ടിയിലധികം കൊവിഡ് പരിശോധനകളും (3.1 കോടി) ഇതിനകം നടത്തി. വീടുകൾ തോറുമുള്ള സൗജന്യ പിസിആർ പരിശോധന അബുദാബിയിൽ തുടരുകയാണ്.

കൂടാതെ കൂടുതൽ പേർ ഒന്നിച്ചു താമസിക്കുന്ന ലേബർ ക്യാംപ്, കൂടുതൽ പേർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ, വിശ്വാസികൾ കൂടുതലായി എത്തുന്ന ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, സംഘടനാ ആസ്ഥാനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി സൗജന്യമായി വാക്സീൻ നൽകുകയും പിസിആർ ടെസ്റ്റ് നടത്തുകയും ചെയ്യുന്നു.

By Divya