Wed. Jan 22nd, 2025
കൊൽക്കത്ത:

ബംഗാൾ തിരഞ്ഞെടുപ്പിൽ താൻ നന്ദിഗ്രാമിൽനിന്ന്​ മത്സരിച്ചാൽ മുഖ്യമന്ത്രി മമത ബാനർജി തോൽക്കുമെന്ന്​ തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ മമത ബാനർജി മത്സരിക്കുമെന്ന്​ വ്യക്തമാക്കിയതിന്​ പിന്നാലെയാണ്​​ പരാമർ​ശം.

ബിജെപി മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും നന്ദിഗ്രാമിൽ ഞാൻ മമതയെ പരാജയപ്പെടുത്തും. അത്​ തന്‍റെ ഉത്തരവാദിത്തമാണെന്നു അധികാരി പറഞ്ഞുബംഗാളിൽ എട്ടു ഘട്ടമായാണ്​ നിയമസഭ തെര​ഞ്ഞെടുപ്പ്​. മാർച്ച്​ 27ന്​ തുടങ്ങി ഏപ്രിൽ 29ന് അവസാനിക്കും.മെയ് 2നാണ് വോട്ടെണ്ണൽ.

By Divya