Thu. Jan 23rd, 2025
ന്യൂഡൽഹി:

നഗരസഭാ ഉപതിരഞ്ഞെടുപ്പു നടന്ന 5ൽ 4 വാർഡിലും തകർപ്പൻ വിജയം നേടി ആം ആദ്മി പാർട്ടി (എഎപി). എഎപിയുടെ ഒരു സിറ്റിങ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് പിടിച്ചെടുത്തു. ഷാലിമാർ ബാഗിലെ സിറ്റിങ് സീറ്റ് ഉൾപ്പെടെ മത്സരിച്ച അഞ്ചിടത്തും ബിജെപി തോറ്റു. സിറ്റിങ് സീറ്റ് എഎപി കവർന്നതിന്റെ ആഘാതത്തിലാണു ബിജെപി.

2022ൽ ഡൽഹിയിലെ നഗരസഭകളിലേക്കു നടക്കാനിരിക്കുന്ന തിര‍ഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു കരുതുന്ന ഉപതിരഞ്ഞെടുപ്പിലെ വിജയം എഎപിക്ക് ആത്മവിശ്വാസം പകരുന്നു. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കുറേയേറെ സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞതിനു പിന്നാലെയാണ് ഇരട്ടി മധുരമായി ഡൽഹി ജയം.

By Divya