Fri. Apr 26th, 2024
കോഴിക്കോട്:

ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്‍റെ പേരിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിൻ്റെ ആദ്യപടിയായി എൻഐടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും. ‘ഹരിത ചൊവ്വ’ എന്നാണ് ഈ ദിനാചരണത്തിൻ്റെ പേര്.

കോഴിക്കോട് എൻഐടിയും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്‌സ് പിലാനി) ഇതു സംബന്ധിച്ച്ധാരണയായി. വെയ്ഗൻ (Vegan) ഔട്ട് റീച്ചിന്‍റെ ഹരിത ചൊവ്വ (ഗ്രീന്‍ ട്യൂസ്‌ഡേ) സംരംഭത്തിന്‍റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. ഗോവ ബിറ്റ്‌സ് പിലാനിയില്‍ മുട്ടയുടെയും മാംസത്തിന്‍റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും.

മാംസവും മുട്ടയും കഴിച്ചില്ലെങ്കിൽ ഭക്ഷ്യാധിഷ്ടിത കാര്‍ബണ്‍ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം.

By Divya