Sat. Jan 18th, 2025
Uttarakhand police to reward brides who say no to booze at their weddings

 

ഉത്തരാഖണ്ഡ്:

വിവാഹ ആഘോഷങ്ങളിൽ മദ്യം വിളമ്പുന്നതിനെ എതിർക്കുന്ന വധുക്കൾക്ക് ഉത്തരാഖണ്ഡിലെ പൊലീസ് 10,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അമിത മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനായിട്ടാണ് ഇത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസാണ് ഈ വ്യത്യസ്‍തമായ ആശയം മുന്നോട്ട് വച്ചത്. ‘ഭുലി’ കന്യദാൻ പദ്ധതിയുടെ കീഴിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ഗ്രാമങ്ങളിൽ മദ്യപാനവും അനുബന്ധ കുറ്റകൃത്യങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വധുക്കൾക്ക് നൽകുന്ന പണം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് പിരിച്ചെടുക്കും. ഇപ്പോൾ ഇരുപത്തിരണ്ടോളം ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷനാണ് അത്. ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥൻ മഹിപാൽ റാവത്ത് പ്രദേശവാസികളുമായി ആലോചിച്ച ശേഷമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.

https://www.youtube.com/watch?v=7abzyEv9Yjs

By Athira Sreekumar

Digital Journalist at Woke Malayalam