Wed. Jan 22nd, 2025
പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

കൊച്ചി:

രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡും കടന്ന് കുതിക്കുകയാണ്.  ജന ജീവിതത്തെ ഏറ്റവും കുഴപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില കയറ്റം. ഇന്ധന വില വർധനയ്ക്ക് എതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത രൂപങ്ങളിലെ പ്രതിഷേധങ്ങൾ നാം കണ്ടു. എന്നിട്ടും മാറ്റമില്ലാതെ വില ഉയരുന്നു, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഇത്തരത്തിൽ വില കൂടുന്നത് ജനങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിരിക്കുന്നു. ഇന്ധന വില വർധന സാധരണകാരെ പോലെ തന്നെ വ്യാപാരികൾക്കും ഓട്ടോ ടാക്സി ബസ് ജീവനക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാകുന്നു.

പെട്രോൾ വിലയോടൊപ്പം മത്സരിച്ച് ഡീസൽ വിലയും ഉയരുമ്പോൾ പണ്ട് 100 രൂപയ്ക്ക് ഇന്ധനം നിറയ്കുമ്പോൾ ലഭിക്കുന്നതും ഇന്ന് അത് ഒരു ലിറ്റർ മാത്രമായി ചുരുങ്ങുന്നതും ജനങ്ങളെ ഏറെ ആശങ്കയിലാകുന്നു. ഈ ആശങ്ക ജനങ്ങൾ വോക്ക് മലയാളത്തിനോട് പങ്കുവെയ്ക്കുന്നു.

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന
പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

ഇന്ധനവിലയോടൊപ്പം തന്നെ പാചകവാതക വിലയും വർധിച്ചത് ജനങ്ങളെ കൂടുതൽ    പരിഭ്രാന്തരാകുന്നു. ഒരു ദിവസം ഓടിയാൽ കിട്ടേയെക്കാവുന്ന അഞ്ഞൂറ് രൂപയിൽ ഇരുനൂറു രൂപയോളം ഡീസലിനും പെട്രോളിനുമായി ചിലവഴിക്കുന്നു എന്ന ഓട്ടോ തൊഴിലാളികൾ അഭിപ്രായപ്പെടുന്നു. സാധാരണക്കാരെ ഏറെ ബാധിക്കുന്ന ഇന്ധന വില വർദ്ധനവ് മൂലം മറ്റു സാധന സമഗ്രഹികൾക്ക് കൂടെ വില വർധിക്കുന്ന സാഹചര്യം ഉണ്ടാകുന്നു ഇത് മൂലം പച്ചക്കറി പലവ്യജ്ഞനം തുടങ്ങി സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു എന്ന നിരവധി പേര് ആശങ്ക അറിയിച്ചു. കോർപറേറ്റുകളെ സഹായിക്കാനാണ് ഇത്തരത്തിലുള്ള നടപടി എന്ന അഭിപ്രായവും ഉയർന്നു വന്നു.

കേന്ദ്ര സർക്കാരിനെയും കേരള സർക്കാരിനെയും മാത്രമല്ല പ്രതിപക്ഷത്തെയും വിമർശിച്ച് ജനങ്ങൾ സംസാരിച്ചു. “ഇന്നത്തെ പ്രതിഷേധം രൂപം മാറി വണ്ടി കൂലി കൂട്ടണം എന്ന രീതിയിലേക്ക് വരും. പെട്രോൾ വില കുറയ്ക്കാതെ സർക്കാർ വണ്ടികൂലി കൂട്ടാൻ സമ്മതിക്കും. താമാസികത്തെ എല്ലാ ചരക്കുകളുടെയും വില കൂടും അരി പച്ചക്കറി അവശ്യസാധാനങ്ങൾക്ക് എല്ലാം വില കൂടും, കിട്ടുന്ന വരുമാനം കൂടുകയുമില്ല. ഇലക്ഷൻ മുന്നിൽ കണ്ട് കേരള സർക്കാർ കുറച്ച് വില കുറക്കുമായിരിക്കും എന്നാലും സാധാരണക്കാർക്ക് ആശ്വസിക്കാൻ ആവില്ല” എന്ന് ഇന്ധനവില വർധനയ്ക്ക് എതിരെ പ്രതികരിച്ചവർ പറയുന്നു.

വില ഉയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം ഒരു പ്രതിഷേധത്തെ ജനങ്ങൾ ഇരു കൈ നീട്ടിയാണ് സ്വീകരിക്കുന്നത്. സാധാരണ ജനങ്ങളുടെ വിഷയം ചർച്ച ചെയ്യപ്പെടാൻ ഇത്തരം പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നു എന്ന പറയുന്നു. എന്നാൽ അവിടെയും ഇത്തരം ഹർത്താലുകൾ ജീവിതം കൂടുതൽ ദുസ്സഹമാക്കും എന്ന് അല്ലാതെ ജനങ്ങൾക്ക് യാതൊരു തരത്തിലും പ്രയോജനം ഉണ്ടാവുകയില്ല എന്ന് അഭിപ്രായപെടുന്നവരും ഉണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം സാഹചര്യങ്ങൾക് എതിരെ വൻ പ്രതിഷേധമാണ് ഓരോ ജനങ്ങളുടെയുള്ളിലും.