കുവൈറ്റ് സിറ്റി:
കുവൈറ്റ് മന്ത്രിസഭ രൂപവത്കരണം ചൊവ്വാഴ്ചയുണ്ടാകുമെന്ന് റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് മന്ത്രിമാരുടെ പട്ടിക തയാറാക്കിയതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്.
ഒരുമാസം തികയുന്നതിനു മുമ്പ് ജനുവരി 12നു രാജിവെച്ചു. പാർലമെൻറ് അംഗങ്ങളുടെ സമ്മർദമാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എംപിമാർ ഉറച്ചുനിൽക്കുന്നു.