Mon. Dec 23rd, 2024
ദുബായ്:

ദുബായില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംഭരണശാലയില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ഫേസ് മാസ്‌കുകള്‍. ദുബായിലെ റാസ് അല്‍ ഖോര്‍ പ്രദേശത്ത് ഒരു ഷിപ്പിങ് കമ്പനി നടത്തുന്ന അനധികൃത വെയര്‍ ഹൗസില്‍ ദുബായ് എക്കണോമി നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ മാസ്‌കുകള്‍ കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ ദുബായ് എക്കണോമി ട്വിറ്ററില്‍ പങ്കുവെച്ചു.

ഉപഭോക്തൃ അവകാശങ്ങളും സംരക്ഷണം ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് ദുബായ് എക്കണോമിയിലെ ഭൗതിക സ്വത്തവകാശ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബെഹ്‌സാദ് പറഞ്ഞു. പ്രാദേശിക വിപണിയില്‍ വില്‍ക്കുന്നതിനായി മാസ്‌കുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളിലേക്ക് റീപാക്ക് ചെയ്ത നിലയിലായിരുന്നു. പരിശോധനയില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് മാസ്‌കുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളിലേക്ക് വീണ്ടും പാക്ക് ചെയ്തതായി കണ്ടെത്തി.

By Divya