മസ്കറ്റ്:
ഒമാൻ ഉൾക്കടലിൽ ഇസ്രായേൽ വാഹനവാഹിനി കപ്പലായ എ വി ഹെലിയോസ് റേയിൽ കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലി റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ആരോപണം ഉന്നയിച്ചത്. എന്നാൽ, ആരോപണത്തിനു കാരണമായ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രിയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. സ്ഫോസ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.തെൽഅവീവ് ആസ്ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടെയാണ് സ്ഫോടനം നടന്ന എ വി ഹെലിയോസ് റേ കപ്പൽ.
സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് മേധാവിയും ഞായറാഴ്ച ആരോപിച്ചിരുന്നു.