Wed. Jan 22nd, 2025
കൊച്ചി:

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് .

സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഇതിനിടെ ഒരു കഥാപാത്രത്തിന്റെ കൺസെപ്റ്റ് ഡിസൈൻ പുറത്തെത്തിയത് ചർച്ചയാകുകയാഅണ്. ബറോസിൽ അഭിനയിക്കുന്ന മുതിർന്ന താരം പ്രതാപ് പോത്തൻ പങ്കു വച്ച ചിത്രങ്ങളാണ് ഇൗ ചർച്ചയ്ക്ക് തിരി കൊളുത്തിയത്. ഒരു ചിത്രത്തിൽ.

പ്രത്യേക രൂപമുള്ള ഈ കഥാപാത്രത്തിന്റെ കൺസെപ്റ്റ് രൂപം മോഹൻലാലിന്റെ കയ്യിലാണ് ഇരിക്കുന്നത്. അടുത്ത ചിത്രമാകട്ടെ ഇൗ കഥാപാത്രത്തിന്റെ ക്ലോസപ്പ് ലുക്കാണ് കാണിക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ‘ബറോസ്’.

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറിൽ
ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

By Divya