Fri. Apr 19th, 2024
തിരുവനന്തപുരം:

അറുപത് വയസ് കഴിഞ്ഞവരുടെ വാക്സീൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്സീൻ എടുത്തേയ്ക്കും. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നല്കിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയും വാക്സീൻ സ്വീകരിക്കും. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ ഇന്നലെ വാക്സീനെടുത്തു. കൂടുതൽ പേർ ഒരേസമയം റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് കൊവിഡ് പോർട്ടലിൽ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്. 45 നു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കും റജിസ്റ്റർ ചെയ്യാം.

By Divya