ദുബൈ:
യുഎഇയുടെ നേതൃത്വത്തിൽ ആദ്യ ബാച്ച് കൊവിഡ് വാക്സിൻ പലസ്തീനിലെത്തിച്ചു. കൊവിഡ് രൂക്ഷമായ സമയത്ത് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചതിന് പിന്നാലെയാണ് വാക്സിനും എത്തിച്ച് ദുരിതമനുഭവിക്കുന്ന ജനതക്ക് കൈത്താങ്ങായത്. യഎഇയുടെ സഹായത്തിന് പലസ്തീൻ ജനത നന്ദി അറിയിച്ചു.
കനത്ത പ്രതിസന്ധി നേരിടുന്ന ഗസ്സയിലേക്ക് വാക്സിൻ എത്തിച്ചത് അഭിനന്ദനാർഹമായ കാര്യമാണെന്ന് പലസ്തീനി പ്രമുഖഖ മനുഷ്യാവകാശ പ്രവർത്തകൻ ഖലീൽ അബൂ ഷമാല പറഞ്ഞു.ഈ നിർണായക സമയത്ത് യുഎഇ എത്തിച്ച വാക്സിൻ ഇവിടെയുള്ള മെഡിക്കൽ സംഘത്തിന്റെയും, ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവർത്തനം ശക്തിപ്പെടുത്തും. അടിയന്തര കേസുകൾ കൈകാര്യം ചെയ്യാൻ അവർക്ക് ശക്തി പകരും.
ഇത് യുഎഇയുടെ ആദ്യ ബാച്ചാണെണെന്നും കൂടുതൽ വാക്സിൻ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.