Mon. Dec 23rd, 2024
ന്യൂഡൽഹി:

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ്
മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി.

ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന്
ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട്
സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. ഇത് പരിഗണിച്ച കോടതി ആറ് മാസത്തേക്ക് വിചാരണ നീട്ടി. ആവശ്യത്തെ
സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല.

ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ കക്ഷികളെല്ലാവരും സഹകരിക്കണമെന്നും കോടതി പറഞ്ഞു.

By Divya