മനാമ:
ദക്ഷിണ ഗവര്‍ണറേറ്റിന് ഐഎസ്ഒ 9001: 2015 സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അധികൃതർ അറിയിച്ചു. അഡ്മിനിസ്ട്രേഷന് മികവിനാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളിലെ മികവിന് നേരത്തേ ഐഎസ്ഒ 9001: 2008 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി ലെഫ് കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മികവ് പുലര്‍ത്താന്‍ സാധിച്ചതാണ് ഇത്തരമൊരു നേട്ടത്തിന് കാരണമെന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ പറഞ്ഞു.
അഡ്മിനിസ്ട്രേഷന്, എച്ച്ആര്‍ മേഖലകളില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വിലയിരുത്തി. അംഗീകാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഗവര്‍ണറേറ്റ് നിയമകാര്യ ഉപദേഷ്ടാവ് മര്‍യം ഈസ അല്‍ മന്നാഇ, സ്ട്രാറ്റജിക് പ്ലാനിങ് സ്പെഷലിസ്റ്റ് അനൂദ് മുഹമ്മദ് അസ്സുബൈഇ, ഗവര്‍ണര്‍ ഓഫിസ് ഫസ്റ്റ് സെക്രട്ടറി അഹ്മദ് അലി അല്‍ ജലാഹിമ എന്നിവരും സംബന്ധിച്ചു.
മികവിന് കാരണക്കാരായ ഗവര്‍ണറേറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗവര്‍ണര്‍ പ്രത്യേകം നന്ദി പറഞ്ഞു.