Mon. Dec 23rd, 2024
girl found dead in agricultural field in Aligarh

 

അലിഗഢ്:

ഉത്തർപ്രദേശിൽ പു​ല്ലു ചെ​ത്താ​ൻ പോ​യ പെൺകുട്ടിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. 16 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ​ നടത്തിയ തിരച്ചിലിലാണ് ​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന്​ സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുകയാണെന്നും പൊലീസ്​ വിശദീകരിച്ചു.

അതേസമയം സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ഉന്നാവിൽ സമാനമായ സംഭവം കുറച്ച് ദിവസങ്ങൾക്ക് മുന്നേ നടന്നിരുന്നു. കന്നുകാലികള്‍ക്ക് പുല്ലിനായി പോയ പെണ്‍കുട്ടികളില്‍ രണ്ട് പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

https://www.youtube.com/watch?v=DMFBWEr0OJU

By Athira Sreekumar

Digital Journalist at Woke Malayalam