കൊച്ചി:
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്നാണ് ചിലരുടെ ധാരണ, എന്നാല്‍ കലാകാരന്മാര്‍ കൂടുതല്‍ കോണ്‍ഗ്രസിലാണെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കലാരംഗത്തുള്ള തന്‍റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനമായ പ്രയത്‌നവും കഷ്ടപ്പാടും ഉണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അതെന്നും നടന്‍ ധർമജൻ പരിഹസിച്ചു.
ഇടതുമുന്നണിയിലേക്ക് കലാകാരന്‍മാര്‍ പോകുമ്പോള്‍ വിമര്‍ശനം കുറവാണ്. എന്തുതന്നെയായലും മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധർമജൻ.
സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് ഷോ പോലെയാണെന്നും ധര്‍മ്മജന്‍ പരിഹസിച്ചു. അതേസമയം, താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.
https://www.youtube.com/watch?v=EbBhHdVe8ns