Wed. Nov 6th, 2024
ഒമാന്‍:

ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷാ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ, പ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലും കുറവുവന്നു. അതേസമയം ഒമാനിലെ 94 ശതമാനം കുടുംബങ്ങൾ ഇന്‍റര്‍നെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 18 വയസിന് മുകളിലുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക മാധ്യമം വാട്സ്ആപ്പ് ആണ്. 2019ൽ 89 ശതമാനമായിരുന്ന വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷം 92 ശതമാനമായി ഉയർന്നു.

By Divya