Sat. Apr 5th, 2025
മ്യാൻമർ:

സൈന്യം അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.  മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ സൈന്യം കർശന അടിച്ചമർത്തൽ നടപടികളിലേക്ക് കടന്നിരുന്നു. കണ്ണീര്‍വാതക പ്രയോഗത്തിനും മര്‍ദ്ദനത്തിനും പിന്നാലെയാണ് സൈന്യം വെടിവെപ്പിലേക്ക് കടന്നത്.

By Divya