Sat. Jan 18th, 2025

തിരുവനന്തപുരം

60 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും.  കൊ-വിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഇഷ്ടമുള്ള കേന്ദ്രവും ദിവസവും വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാം.

60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നാളെ തന്നെ വാകിസിനേഷന്‍റെ സമയവും ലഭിക്കും

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കുന്നവര്‍ 250 രൂപ നല്‍കണം.

https://www.youtube.com/watch?v=gInPjhmMScg

 

By Binsha Das

Digital Journalist at Woke Malayalam