Thu. Jan 23rd, 2025
shops set ablaze in Cherthala during BJP hartal

 

ചേർത്തല:

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അടച്ചിട്ട കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തല നഗരത്തിലാണ് നാല് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കടകള്‍ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ത്തല നഗരത്തില്‍ പോലീസും സുരക്ഷ ശക്തമാക്കി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. 22 വയസായിരുന്നു.

മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു.കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 8 എസ്ഡിപിഐ പ്രവർത്തകർ പിടിയിലായി. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.

https://www.youtube.com/watch?v=4YkyU9Byfrw

By Athira Sreekumar

Digital Journalist at Woke Malayalam