Mon. Dec 23rd, 2024
Gas Cylinder Gift

ചെന്നെെ:

ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന് ഇരുട്ടടിയായി അവശ്യസാധനങ്ങളുടെ വിലയും കൂടി. പോരാത്തതിന് പാചകവാത  സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് കഴിഞ്ഞ ദിവസം അമ്പത് രൂപ കൂട്ടിയിരുന്നു.

ഇങ്ങനെ എല്ലാത്തിനും വിലകൂടുന്ന സാഹചര്യത്തില്‍ ചെന്നെെയിലെ ഒരു കല്ല്യാണ വീട്ടില്‍ ഇതൊക്കെ പ്രതിഫലിച്ചിരിക്കുകയാണ്. വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന്​ ന​വ​ദ​മ്പ​തി​ക​ൾ​ക്ക്​ സമ്മാന പൊതികള്‍ക്ക്  കരം നല്‍കിയത്. പെട്രോളും ഗ്യാസ് സിലിണ്ടറും സവാളയുമാണ്.

അ​ഞ്ച്​ ലി​റ്റ​ർ  പെട്രോള്‍, ചെ​റി​യ ഉ​ള്ളി മാ​ല, പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ എ​ന്നി​വയാണ് സ​മ്മാ​ന​മാ​യി ന​ൽ​കിയത്. ചെ​ന്നൈ മ​ധു​ര ​വാ​യ​ലി​ലെ സ്വ​കാ​ര്യ മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന കാ​ർ​ത്തി​ക്​-​ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ വിവാഹത്തിനാണ് ഈ വേറിട്ട സംഭവം. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

 

https://www.youtube.com/watch?v=oIMlpg3lRJg

 

By Binsha Das

Digital Journalist at Woke Malayalam