Thu. Apr 3rd, 2025
കോട്ടയം:

എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി.

മുന്നണി മാറിയ കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍സിപി എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും കെഎസ്എഫ്ഇ ഡയറക്ടറുമായ കെ ആനന്ദക്കുട്ടന്‍ പറഞ്ഞു.
ജില്ലയിലെ 9 മണ്ഡലം കമ്മിറ്റികളും എല്‍ഡിഎഫില്‍ തുടരണമെന്ന നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.

By Divya