24 C
Kochi
Monday, September 27, 2021

Daily Archives: 10th February 2021

തിരുവനന്തപുരം:നിയമനവിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ കണക്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചു.ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ കണക്കും നല്‍കണം.അതേസമയം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടന്ന സമരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. എറണാകുളം കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമത്തിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം:പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന സിദ്ധാര്‍ഥ ശിവ ചിത്രം വര്‍ത്തമാനത്തിന്‍റെ റിലീസ് നീട്ടി. ഈ മാസം 19ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മാര്‍ച്ച് 12 ആണ്. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം.സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം....
ദില്ലി:പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ എൻപിഎ 2018 മാർച്ചിലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 6.09 ലക്ഷം കോടിയായി കുറഞ്ഞെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് താക്കൂർ. കിട്ടാക്കടം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.2018 മാർച്ചിനും 2020 സെപ്റ്റംബറിനും ഇടയിൽ 2.54 ലക്ഷം കോടി വീണ്ടെടുക്കപ്പെട്ടു.12 പൊതുമേഖല ബാങ്കുകളിൽ പിഎസ്ബി 11 എണ്ണവും...
ന്യൂദല്‍ഹി:മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്‌സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഭേദഗതി വരുത്താന്‍ കഴിയില്ലെന്ന് വാശി പിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലലോ. കര്‍ഷകര്‍ ഈ നിയമങ്ങള്‍ വേണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കുന്നതാണ് നല്ലത്. എന്തുകൊണ്ട് അവരുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല നിങ്ങളുടെ അഭിമാനത്തിന്റെ പേരും പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുത്. ഇത്...
ലക്‌നൗ:ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക കര്‍ഷകരുടെ പഞ്ചായത്തില്‍ പങ്കെടുക്കുക.ബുധനാഴ്ച ചില്‍ഖാനയിലായിരിക്കും പ്രിയങ്ക പങ്കെടുക്കുക. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ആരംഭിച്ച രാഷ്ട്രീയ പ്രചാരണ ജാഥയുടെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി പ്രധാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ മീഡിയ കണ്‍വീനര്‍ ലാലന്‍ കുമാര്‍ പറഞ്ഞു.
ദുബായ്:യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരുന്ന ചരിത്ര മുഹൂർത്തം . യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ്  ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയതോടെ ഈ ലക്ഷ്യം നേടുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി.അമേരിക്ക, ഇന്ത്യ, മുൻ സോവിയറ്റ് യൂണിയൻ,യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഹോപ് പ്രോബിനൊപ്പം ചൈനയുടെ തിയാൻവെൻ വണും യുഎസിന്റെ...
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം.
തിരുവനന്തപുരം:ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും കോപ്പിയടി വിവാദവും കൊവിഡും മൂലം നിയമനം നടന്നില്ലെന്നാണ് കാലാവധി അവസാനിച്ച സിപിഒ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരാതി. ഉദ്യോഗാർത്ഥികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചുഇതിന് പിന്നാലെ ബിജെപിയും യൂത്ത്...