കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ

കൊല്ലം കൊട്ടാരക്കരയിൽ മോഷണം പോയ കെഎൽ 15, 7508 നമ്പർ വേണാട് ബസ് പരിപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

0
110
Reading Time: < 1 minute

കൊല്ലം:

കൊട്ടാരക്കരയിൽ മോഷണം പോയ കെഎൽ 15, 7508 നമ്പർ വേണാട് ബസ് പരിപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്

Advertisement