വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0
127
Reading Time: < 1 minute

കൊടുങ്ങല്ലൂർ:

മതിലകത്ത് വയോദമ്പതികളെ ആക്രമിച്ച് കവർച്ചാശ്രമത്തിൽ അക്രമികളുടെ ലക്ഷ്യം പൊളിച്ചത് സുബൈദ എന്ന 72കാരിയുടെ ചെറുത്തുനിൽപ്. മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച പുലർച്ച രണ്ടോടെ ആയുധങ്ങളുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്.  കുത്തേറ്റ്​ രക്തം വാർന്നൊഴുകിയിരുന്നു എന്നിട്ടും ഒച്ചവെച്ചതോടെ അക്രമികൾ കൈയിലുണ്ടായിരുന്ന ആയുധം വായിൽ കുത്തിക്കയറ്റി. ഇതിനിടെ നിലത്ത് വീണെങ്കിലും ധൈര്യം വീണ്ടെടുത്ത് ഒച്ചവെക്കുകയായിരുന്നു. ഇതോടെ അക്രമികൾ രക്ഷപ്പെട്ടു

Advertisement