Fri. Apr 26th, 2024
തിരുവനന്തപുരം:

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.

കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു നല്ല കാര്യവും ചെയ്യാനില്ല. എന്നാലും ഇരിക്കത്തില്ല. മനുഷ്യനെ ഉപദ്രവിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഇത്രമാത്രം അധപതിച്ചുപോയോ, എവിടെയാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ പാടില്ലേ?

ഞങ്ങള്‍ നിര്‍മിച്ച പാലത്തിലൂടെ കാറോടിച്ചുകൊണ്ട് പറയുകയാണ് ഇത് പാലമല്ലെന്ന്. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവന്‍ നഷ്ടപ്പെടും. ഒന്നും പറയാനില്ലെങ്കില്‍ വായടച്ച് വെറുതെ വീട്ടില്‍ പോയി ഇരിക്കണം. ഏഴ് മാസത്തിനകം പാലാരിവട്ടം പാലത്തിന്റെ പണി കഴിയുമെന്നും സുധാകരന്‍ പറഞ്ഞു. വെട്ടിക്കവല സദാനന്ദപുരം റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

By Divya