Fri. May 3rd, 2024
മസ്​കത്ത്​:

താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ ഒമാൻ തൊഴിൽ മന്ത്രി ഡോമഹദ്​ സൈദ്​ ബഉൗവി​ൻറെ ഉത്തരവ്​ പുറത്തിറങ്ങി. നാല്​, ആറ്​, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ്​ താൽക്കാലിക പെർമിറ്റ്​ നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക്​ എടുക്കേണ്ടത്​ അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ്​ ഇതിന്​ അനുമതി നൽകുക.
ഉയർന്ന തസ്​തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക്​ നാല്​ മാസത്തേക്ക്​ 336 റിയാലും ആറ്​ മാസത്തേക്ക്​ 502 റിയാലും ഒമ്പത്​ മാസത്തേക്ക്​ 752 റിയാലും നൽകണം. മിഡിൽ തസ്​തികകളിൽ നാല്​ മാസത്തേക്ക്​ 169, ആറ്​ മാസത്തേക്ക്​ 252, ഒമ്പത്​ മാസത്തേക്ക്​ 377 റിയാൽ എന്നിങ്ങനെയും ടെക്​നികൽ, സ്​പെഷ്യലൈസ്​ഡ്​ തസ്​തികകളിൽ നാല്​ മാസത്തേക്ക്​ 101, ആറ്​ മാസത്തേക്ക്​ 151, ഒമ്പത്​ മാസത്തേക്ക്​ 226 റിയാൽ എന്നിങ്ങനെയാണ്​ നിരക്കുകൾ.

By Divya