Mon. Dec 23rd, 2024
local body election 2020 result tomorrow

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം.നാളെ രാവിലെ  എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും. 
  • കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍  ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
  • മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി.
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
  • ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
  • ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ  ഇടപെടൽ നിഷേധിച്ച് ഹൈക്കോടതി.
  • ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി സിബിഐ സംഘം പെരിയയിലെത്തി.  തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എത്തിയത്.
  • മാധ്യമ പ്രവർ‍ത്തകൻ കെ.എം.ബഷീര്‍ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ  പൊലീസ് തെളിവായി  നൽകിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. 
  • കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല.
  • വിവാദമായ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെറ്റിദ്ധാരണയുടെ  പുറത്താണ് ഡൽഹിയിൽ കർഷകർ സമരം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
  • എയിംസിലെ നഴ്‌സുമാരുടെ സംഘടനയോട് അനിശ്ചിതകാല സമരം തുടരാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
  • സൂപർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി യാഥാർഥ്യമാകുന്നു. നിലവിലുണ്ടായിരുന്ന ചെറുകക്ഷിയായ മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷിയെന്നാക്കി  മാറ്റിയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശം.
  • നടി ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരൻ ഹേമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
  • അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

https://www.youtube.com/watch?v=ekQ_pkQZgcQ

By Athira Sreekumar

Digital Journalist at Woke Malayalam