ബിജെപിയുടെ വർഗീയ ചിന്താഗതി പ്രഗ്യ തുറന്നുകാട്ടുന്നു: ശശി തരൂർ

ബിജെപിയുടെ വർഗീയവും ജാതിപരവുമായ ചിന്താഗതിയെ പ്രഗ്യ തന്റെ പ്രസ്താവനകളിലൂടെ തുറന്നുകാട്ടുന്നു.

0
98
Reading Time: < 1 minute

 

തിരുവനന്തപുരം:

ശൂദ്രരെ ശൂദ്രരെന്നു വിളിച്ചാല്‍ അവർക്ക് എന്തുകൊണ്ട് മോശം തോന്നുന്നു എന്നതടക്കം ജാത്യാധിക്ഷേപം ഉയർത്തിയ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ പ്രഗ്യ സിംഗ് നൽകിയ ഏറ്റവും ഉപകാരപ്രദമായ സംഭാവന ബിജെപിയുടെ വർഗീയവും ജാതിപരവുമായ ചിന്താഗതിയെ അവർ ഓരോ പ്രസ്താവനയിലും തുറന്നുകാട്ടുന്നു എന്നുള്ളതാണെന്ന് ശശി തരൂർ പ്രതികരിച്ചു.

ഇന്നലെ മധ്യപ്രദേശിലാണ് പ്രഗ്യ സിംഗ് വിവാദ പ്രസ്താവനകൾ നടത്തിയത്. ധര്‍മശാസ്‌ത്രത്തില്‍ നാല്‌ വര്‍ണങ്ങളുണ്ട്‌. ഒരു ക്ഷത്രിയനെ ക്ഷത്രിയന്‍ എന്ന്‌ വിളിച്ചാല്‍ അവര്‍ക്ക്‌ പ്രശ്‌നമില്ല, ബ്രാഹ്മണനെ അങ്ങനെ വിളിച്ചാല്‍ പ്രശ്‌നമില്ല. വൈശ്യനെ വൈശ്യന്‍ എന്ന്‌ വിളിച്ചാലും പ്രശ്‌നമില്ല. എന്നാല്‍ ശൂദ്രനെ അങ്ങനെ വിളിച്ചാല്‍ അവര്‍ക്ക്‌ പ്രശ്‌നമാണ്‌. അവർക്ക് ഒന്നും മനസിലാകുന്നില്ല. ഇത്തരത്തിലായിരുന്നു പ്രസ്താവന.

Advertisement