ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡിക്ക് രവീന്ദ്രന്റെ കത്ത്

കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥ. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് സിഎം രവീന്ദ്രൻ.

0
92
Reading Time: < 1 minute

 

തിരുവനന്തപുരം:

ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിൽ സന്ദേശമാണ് സിഎം രവീന്ദ്രൻ ഇഡിക്ക് കൈമാറിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നിരിക്കെ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഇഡി. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനാകും എൻഫോഴ്സ്മെന്‍റ് തീരുമാനം എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ട്.

Advertisement