ഡൽഹി വംശഹത്യകൾ ആളിക്കത്തിച്ചതിന് പിന്നിൽ അമിത് ഷായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

കലാപത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 40ഉം ന്യൂനപക്ഷ സമുദായാംഗങ്ങളായിരുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും ഹിന്ദുത്വ അക്രമികളോടൊപ്പമായിരുന്നു പൊലീസ്​ എന്നതിന്​ വീഡിയോ തെളിവുകൾ ഉണ്ട്.

0
108
Reading Time: < 1 minute

 

ഡൽഹി:

ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ റിപ്പോർട്ട്‌ചൂണ്ടിക്കാട്ടുന്നത്. 

വംശഹത്യ ഇരകളും ദൃക്​സാക്ഷികളുമായ 400 ഓളം പേരെ നേരിൽകണ്ട്​ അഭിമുഖം നടത്തിയാണ് റിപ്പോർട്ട്​ തയ്യാറാക്കിയതെന്ന്​ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും പറഞ്ഞു. 

ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഹിന്ദുത്വ സംഘങ്ങൾ ഏകപക്ഷീയമായാണ്​ അക്രമം അഴിച്ചുവിട്ടത്​. മറുവിഭാഗം ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹി വംശഹത്യയെ ‘ഡൽഹി കലാപ’മെന്ന്​ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കലാപത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 40ഉം ന്യൂനപക്ഷ സമുദായാംഗങ്ങളായിരുന്നു. 13 പേരാണ്​ മറുവിഭാഗത്തിൽനിന്ന്​ കൊല്ലപ്പെട്ടത്​. ഭൂരിഭാഗം പ്രദേശങ്ങളിലും ഹിന്ദുത്വ അക്രമികളോടൊപ്പമായിരുന്നു പൊലീസ്​ എന്നതിന്​ വീഡിയോ തെളിവുകൾ ഉണ്ട് റിപ്പോർട്ടിൽ​ ചൂണ്ടിക്കാണിച്ചു.

Advertisement