Sat. Apr 20th, 2024
RBI Asks HDFC To Stop Digital Launches and New Credit Cards  

 

ഡൽഹി:

എച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഡിജിറ്റൽ ഇടപാട് പദ്ധതികൾ താൽക്കാലികമായി  നിർത്തിവെയ്ക്കാനായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പുതുതായി എടുത്തിട്ടുള്ള എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ കണ്ടെത്തി കാർഡുകൾക്ക് വിലക്കേർപ്പെടുത്താനും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിച്ച ഡാറ്റാ സെന്ററിലെ തകരാറിനെത്തുടർന്നാണ് നടപടി.

റിസർവ് ബാങ്ക് നടത്തിയ നിർണായക നിരീക്ഷണങ്ങൾ തൃപ്തികരമായി പാലിച്ചാൽ മേൽപ്പറഞ്ഞ നടപടികൾ നീക്കുമെന്ന് എച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളിലെ സമീപകാല തടസ്സങ്ങൾ പരിഹരിക്കുന്നതിന് ബാങ്ക് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിലക്കുകൾ ബാങ്കിന്റെ മറ്റ് സേവനങ്ങളെ ബാധിക്കില്ലെന്നും അറിയിച്ചു.

https://www.youtube.com/watch?v=LPK-6LaqzE4

By Athira Sreekumar

Digital Journalist at Woke Malayalam