Sat. Jan 18th, 2025
കൊച്ചി:

വൈറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വൈറ്റില കഴിഞ്ഞ് പാലാരിവട്ടത്തിനു സമീപം ചക്കരപ്പറമ്പിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ്​ മരിച്ചത്​. 25 ഓളം പേർക്ക്​ പരിക്കേറ്റു. നാല്​​ പേരുടെ നില ഗു​രുതരമാണ്​. കണ്ടക്ടറിന്റെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡിലക്സ് ബസ് പുലർച്ചെ നാല് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. മീഡിനിൽ ഇടിച്ച് കയറിയതിനുശേഷമാണ് മരത്തിൽ ഇടിച്ചത്. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുന:സ്ഥാപിച്ചത്‌.

https://www.youtube.com/watch?v=FHHeeKcTyrs

By Arya MR