Sun. Feb 23rd, 2025
protestors in India Australia match against Adani group

 

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ പ്രതിഷേധവുമായി ഓസ്‌ട്രേലിയൻ പൗരന്മാർ. അദാനി ഗ്രൂപ്പിന് പങ്കാളിത്തമുള്ള ഖനന പദ്ധതിക്കെതിരെയാണ് പ്രതിഷേധം. ഓസ്ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാൻ അദാനിക്ക് എസ്ബിഐ 5,000 കോടിയുടെ വായ്പ നൽകാനൊരുങ്ങുന്നു. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗാലറിയിൽ നിന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയത്. 

കൽക്കരി ഖനി വരുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക, പാരിസ്ഥിതിക വിഘാതങ്ങൾ ചൂണ്ടിക്കാട്ടി ലോകത്തിന്റെ അങ്ങോളമിങ്ങോളം പ്രതിഷേധം നടക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam