Sun. Dec 22nd, 2024
solar sexual assault case secret hearing today

 

കൊച്ചി:

സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുൻമന്ത്രി എപി അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കുന്നത്.

സോളാർ കേസ് പ്രതിയായ പരാതിക്കാരിയെ എപി അനിൽകുമാർ മന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ചും ആഡംബര ഹോട്ടലിൽ വെച്ചും ഡൽഹിയിലെ കേരള ഹൗസിൽ വെച്ചും പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. ദിവസങ്ങൾക്ക് മുമ്പ് ഹോട്ടലിൽ എത്തി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam