Fri. Nov 22nd, 2024
Trade-union- national strike

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുകയാണ്. അർധരാത്രി 12 മണിമുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി  25 കോടിയിലേറെ തൊഴിലാളികളാണ് ഈ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. 10 ദേശീയ സംഘടനയ്‌ക്കൊപ്പം 13 തൊഴിലാളി സംഘടനകളുടെയും  ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്.

തൊഴിലാളിവിരുദ്ധ തൊഴിൽ ചട്ടങ്ങളും കർഷകദ്രോഹ കാർഷിക നിയമങ്ങളും പിൻവലിക്കുക,ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം നൽകുക, എല്ലാവർക്കും മാസം 10 കിലോ സൗജന്യ റേഷൻ നൽകുക തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ്‌ പണിമുടക്ക്‌.

ബാങ്കിങ്‌, ഇൻഷുറൻസ്‌, എണ്ണ–- പ്രകൃതിവാതകം, ഊർജം, തുറമുഖം, കൽക്കരി അടക്കമുള്ള ഖനിമേഖലകൾ, സിമന്റ്‌, സ്‌റ്റീൽ, തപാൽ, ടെലികോം, പൊതു–-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാർ, ആശ–- അങ്കണവാടി തുടങ്ങി പദ്ധതിത്തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കിൽ അണിനിരക്കുമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, പാൽ, പത്രം, ആശുപത്രികൾ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, തീർത്ഥാടനം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കി  തൊഴിലാളികളെ അടിമസമാന സാഹചര്യത്തിലേക്ക്‌ തള്ളിവിടാനുള്ള തൊഴിൽകോഡുകളാണ്‌ കേന്ദ്ര സർക്കാർ പാസാക്കിയതെന്ന് ട്രേഡ് യൂണിയനുകൾ അഭിപ്രായപ്പെട്ടു.  ഉപജീവനം ദുരിതപൂർണമാക്കുന്ന നയങ്ങളാണ്‌ കേന്ദ്രം നടപ്പാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ഇടവേളകൾ നൽകി 12 മണിക്കൂർ വരെ ജോലി സമയം വർധിപ്പിക്കാനും, 300ൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് എപ്പോൾ വേണമെങ്കിലും മുൻകൂട്ടി നോട്ടീസ് നൽകാതെ ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരം അടക്കം നൽകുന്നവയാണ് കേന്ദ്രത്തിൻറെ പുതിയ തൊഴിൽ നയങ്ങൾ. ഈ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് നാളെ പണിമുടക്ക് നടക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ  നാളെയും മറ്റന്നാളും പ്രഖ്യാപിച്ച കര്‍ഷക പ്രതിഷേധങ്ങള്‍ക്കും തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  കാർഷിക ഉത്‌പന്നങ്ങൾക്ക് തറവില പോലും നിഷേധിക്കുന്ന പുതിയ കാർഷിക നയങ്ങൾക്കെതിരെ മാസങ്ങളായി കർഷകർ പ്രതിഷേധത്തിലാണ്.  ​ദി​ല്ലി​ ​ച​ലോ​ ​എന്ന് പേരിട്ടിരിക്കുന്ന  ​പാ​ർ​ല​മെ​ന്റ് ​ഉ​പ​രോ​ധമാണ് നാളെയും മറ്റന്നാളുമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഉ​ത്ത​രാ​ഖ​ണ്ഡ്,​ ​രാ​ജ​സ്ഥാ​ൻ,​ ​മ​ദ്ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​നി​ര​വ​ധി​ ​ക​ർ​ഷ​ക​ർ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​തി​രി​ച്ചു. അതേസമയം, കർഷക പ്രതിഷേധം അടിച്ചമർത്താൻ ഹ​രി​യാ​ന​യി​ൽ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​കി​സാ​ൻ​ ​സം​ഘ​ർ​ഷ് ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ 31​ ​നേ​താ​ക്ക​ളെ​ ​ചൊ​വ്വാ​ഴ്ച​ ​പു​ല​ർച്ചെ പോലീസ് ​ അ​റ​സ്റ്റു​ ​ചെ​യ്തു. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള​ ​മാ​ർ​ച്ച് ​ത​ട​യാ​നാ​യി​ ​ഹ​രി​യാ​ന​ ​സ​ർ​ക്കാ​ർ​ ​അ​തി​ർ​ത്തി​ ​അ​ട​ച്ചി​ട്ട​താ​യും​ ​റിപ്പോ​ർ​ട്ടു​കളുണ്ട്.
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഇടതുപക്ഷ പാർട്ടികൾ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിനു പിന്തുണ നൽകാൻ‌ കോൺഗ്രസ്‌ നേതൃത്വം പിസിസികൾക്ക്‌ നിർദേശം നൽകി കഴിഞ്ഞു. നാളെ നടക്കുന്ന പണിമുടക്കിൽ കേരളം നിശ്ചലമാകുമെന്ന് സംസ്ഥാന ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

https://www.youtube.com/watch?v=fN5FDKIutuA

By Arya MR