കൊച്ചി:
കോവിഡ് വ്യാപനത്തോടെ അല്‍പ്പം ക്ഷീണത്തിലായിരുന്ന ലഹരി മാഫിയ വീണ്ടും പിടിമുറുക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചതോടെയാണ് പ്രദേശത്ത് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് വേദനസംഹാരികള്‍ എന്നിവ ഉള്‍പ്പടെയുള്ള ലഹരി ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം വ്യാപകമായിരിക്കുന്നത്.ഇന്ന് മാത്രം അങ്കമാലിയിൽ നിന്ന് പിടികൂടിയത് 110 കിലോഗ്രാം കഞ്ചാവാണ്. കഴിഞ്ഞദിവസിങ്ങളിലായി എറണാകുളത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു.
സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാത്തത് ലഹരി വ്യാപാരത്തെ തളര്‍ത്തിയിരുന്നതായാണ് വിവരം. എന്നാല്‍ യുവാക്കളേയും അന്യസംസ്ഥാനക്കാരേയും പഴയ ഇടപാടുകാരായിരുന്ന വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് വിപണനം വീണ്ടും പുതുതന്ത്രങ്ങളിലൂടെ പുനരാരംഭിച്ചിരിക്കുകയാണ്. നാട്ടുംപുറങ്ങളില്‍ ഉള്‍പ്പടെ ഇടപാടുകാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എവിടേയും യഥേഷ്ടം ലഹരി വസ്തുക്കള്‍ എത്തിച്ചു നല്കുന്നു.
ഗൂഗിള്‍ പേ, പേടിഎം തുടങ്ങി ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പണം നല്‍കിയാലുടന്‍ ആവശ്യക്കാരുടെ കൈയില്‍ ലഹരി എത്തും. താഴെ തട്ടിലുള്ളവര്‍ പിടിക്കപ്പെട്ടാലും പ്രധാന കണ്ണികളിലേക്ക് പലപ്പോഴും അന്വേഷണം എത്താറില്ല. പ്രദേശത്തെ വനമേഖലകളിലും ഗ്രാമീണ റോഡുകളിലും വച്ചാണ് കൈമാറ്റം കൂടുതലായും നടക്കുന്നതെന്നാണ് വിവരം.
പോലീസ് പെട്രോളിംങ്ങ് ശക്തമാക്കിയെന്നും, എല്ലാ പോലീസ് സ്റ്റേഷനിലും രണ്ടോ മൂന്നോ പോലീസ് ഉദ്യോഗസ്ഥരും ഒരു ഓഫീസറും അടങ്ങുന്ന ഒരു ടീം ഉണ്ട് അവർ അന്വേഷണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളും ,ഒഴിഞ്ഞ ഇടങ്ങളും പരിശോധിച്ച് നടപടി എടുക്കുന്നുണ്ട്. പഴയ കേസിലെ പ്രതികളും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് കൊച്ചി പോലീസ് അറിയിച്ചു.
നേര്യമംഗലം, ഊന്നുകല്‍ മേഖലയില്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോവിഡ് കാലത്ത് ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പടെ ദിവസകൂലിക്കാര്‍ക്ക് തൊഴില്‍ കുറഞ്ഞത് മുതലെടുത്ത് ഇവരില്‍ ചിലരും ലഹരി മാഫിയയുടെ കണ്ണികളായിട്ടുണ്ടെന്നും പറയപ്പെടുന്നു.
ആസാം ഉള്‍പ്പടെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലഹരി മരുന്നുകള്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളില്‍ അവര്‍ തന്നെ വിതരണം ചെയ്യുന്നുമുണ്ട്. ഇതിനോടൊപ്പം തന്നെ കൗമാരക്കാരായ വിദ്യാര്‍ഥികളെ ലഹരിയുടെ കെണിയിലേക്ക് ആകര്‍ഷിക്കാൻ പല തന്ത്രങ്ങളും ലഹരി മാഫിയയുടെ കൈയിലുണ്ട്. ആര്‍ക്കും സംശയം തോന്നാത്തവിധം ലഹരി പകരുന്ന പേസ്റ്റും, ജാമും സിഗരറ്റുകളും ഇടനിലക്കാര്‍ എത്തിക്കുന്നു.
ഇവ ആസ്വദിച്ച് തുടങ്ങുമ്പോഴാണ് ഹാഷിഷും ബ്രൗണ്‍ ഷുഗറുമടക്കമുളള കൂടിയ ഇനം ലഹരിയിലേക്ക് കൗമാരം തിരിയുന്നത്. ആണ്‍കുട്ടികളാണ് ലഹരി ഉപയോഗിക്കുന്നത് എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ്. ഇന്ന് പെണ്‍കുട്ടികളും ഒരു വലിയ അളവില്‍ ലഹരിയുടെ പിടിയിലാണ്. ലഹരി മരുന്ന് ഉപയോഗിച്ചാല്‍ മദ്യത്തെപോലെ വേഗം കണ്ടെത്താന്‍ കഴിയില്ലെന്നതാണ് പോലീസിനെയും എക്‌സൈസിനെയും വലയ്ക്കുന്നത്. എന്നാൽ എക്സൈസ് പോലീസ് ഉദ്യോഗസ്ഥരും ലഹരി മാഫിയക്ക് കൂട്ടുനില്‍ക്കുന്നതായും ആരോപ ണമുണ്ട്. അധികാരികള്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
ഇനി കർശന നടപടിക്കു തുനിയുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും കഞ്ചാവ് മാഫിയക്ക് മടിയില്ലാ. വിൽപനക്കാരിൽ ഭൂരിഭാഗവും മരുന്നടിച്ചു കിറുങ്ങി നടക്കുന്നവരായതിനാൽ പൊലീസിനെ കൈവയ്ക്കുന്ന സംഭവങ്ങളും കുറവല്ല. കയ്യിൽക്കിട്ടുന്ന വസ്തു കൊണ്ടുള്ള ആക്രമണങ്ങളിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കു ഗുരുതരമായി പരുക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.