‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ’ ഈ വരികൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാകില്ല. 1986ൽ പുറത്തിറങ്ങിയ ‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന ചിത്രത്തിൽ എസ് രമേശൻ നായർ എഴുതി എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത് കെ ജെ യേശുദാസ് പാടി മമ്മൂട്ടിയും സുഹാസിനിയും തകർത്തഭിനയിച്ച ഗാനമാണിത്.
പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ദഹിക്കുന്ന രീതിയിലല്ല ഈ വാക്കുകൾ രചിച്ചിരിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും. യുവാക്കൾക്ക് മാത്രമല്ല അൽപ്പം സ്ത്രീ സമത്വ ബോധമുള്ള മുതിർന്നവരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ പരിശോധിക്കുമ്പോൾ ഈ പാട്ട് അകെ ഒന്ന് അഴിച്ചുപണിയണമെന്ന് തോന്നിട്ടുണ്ടാവും. ‘ഭൂമിയെക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാകണം ഭാര്യ’ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശെരിയാകുമല്ലേ?
അത്തരത്തിൽ ആ വരികൾ ഭംഗിയായി അഴിച്ചുപണിത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി.
https://www.facebook.com/100005133759367/posts/1656764294504680/?app=fbl
പാരഡി ഗാനത്തെ പ്രശംസിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലെത്തി. “ഇത്രേം ഇഷ്ടപെടാത്ത പാട്ടിന്റെ വരികൾ വേറെ ഇല്ലാ…..കേൾക്കുമ്പോഴേ ഒരുമാതിരി വല്ലാതെ അയ്യേ എന്ന് തോന്നും”, “ഇതാണ് ഭാര്യ ഇതായിരിക്കണം ഭാര്യ”, “ഏതാണീ ഭാര്യ? മിടുക്കി”, “അടിപൊളി വരികൾ” എന്നിങ്ങനെ കമന്റ് ബോക്സുകൾ നിറയുകയാണ്.