Sun. Dec 22nd, 2024
First complaint register related with Controversy police act 118 (A)

തിരുവനന്തപുരം:

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സിപിഎം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം ആദ്യ പരാതി. പൊലീസ് ആക്ട് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ്  118 (എ) വകുപ്പ് പ്രകാരം സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന പരാതി ലഭിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി പി.എ ഫഹദ് റഹ്മാന്‍  ആണ് വലപ്പാട്  പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലീഗ് എംഎല്‍എമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ട്രോള്‍ പങ്കുവെച്ച തിലകന്‍ എകെ എന്ന വ്യക്തിക്കെതിരെയാണ് പരാതി.

പി കെ ഫിറോസിനെ മനപ്പൂര്‍വ്വം അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിലകന്‍ എ.കെ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെ വ്യാജമാണ് എന്നറിഞ്ഞിട്ടും അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി പങ്കുവെച്ചെന്നും സംഭവത്തില്‍ പൊലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

https://www.youtube.com/watch?v=NRaHm05DsZY

.

By Binsha Das

Digital Journalist at Woke Malayalam