Fri. Dec 27th, 2024
IG Sreejith replaced from investigation team of Palathayi case

 

കണ്ണൂർ:

പാലത്തായി കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹർജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  

കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജൻ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. എന്നാൽ പീഡനപരാതിയിലെ കാര്യങ്ങൾ പെൺകുട്ടിയുടെ ഭാവന മാത്രമാണെന്നാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

https://www.youtube.com/watch?v=3VgavHVaguY

 

By Athira Sreekumar

Digital Journalist at Woke Malayalam