Mon. Dec 23rd, 2024
two leaves symbol given to Jose K Mani

 

കൊച്ചി:

ഏറെ നാളത്തെ തർക്കത്തിന് ശേഷം കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ, വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി.

ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനുമാണ് കമ്മീഷൻ അനുവദിച്ചിരുന്നത്. എന്നാൽ അപ്പീലുമായി പിജെ ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയോ റിവിഷൻ ഹർജി സമർപ്പിക്കുകയോ ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam