Mon. Dec 23rd, 2024
Sandesh Jhingan

കൊച്ചി:

ഐഎസ്എല്ലിന്‍റെ ആറ് സീസണിലും മഞ്ഞക്കുപ്പായമണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവര്‍ന്ന സന്ദേശ് ജിങ്കന്‍ ഇക്കുറി മത്സരിക്കുന്നത് മഞ്ഞപ്പടയ്ക്കെതിരെയാണ്. മഞ്ഞപ്പട ആരാധകരുടെ പ്രിയതാരമാണ് ജിങ്കന്‍. എന്നും ആരാധകര്‍ ആഗ്രഹിച്ചരുന്നത് ജിങ്കന്‍ മഞ്ഞക്കുപ്പായത്തില്‍ കേരളബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുന്നത് കാണാനാണ്.

കേരള ബ്ലാസ്റ്റേഴിസിന്‍റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന സന്ദേശ് ജിങ്കന്‍ ഇന്ന് കേരളബ്ലാസ്റ്റേഴിസിനെതിരെയാണ് മത്സരിക്കുന്നത്. ബ്സാസ്റ്റേസിനെതിരെ എടികെ മോഹൻ ബഗാന് വേണ്ടിയാണ് ജിങ്കന്‍ ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഐഎസ്എല്ലിൽ ജിങ്കന്‍ മറ്റൊരു ടീമിനുവേണ്ടി കളിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലിദാദ്യമാണ്.

ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരവും ജിങ്കനാണ്. 78 മത്സരങ്ങളിലാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്. 21-ാം ജേഴ്സിയില്‍ ജിങ്കന്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകരുടെ ആവേശം വാനോളമായിരുന്നു. ഇതുകൊണ്ടുതന്നെ ഈ സീസണിൽ ജിങ്കൻ ടീം വിട്ടപ്പോൾ ഇരുപത്തിയൊന്നാം നമ്പർ ജഴ്സിയും ബ്ലാസ്റ്റേഴ്സ് എന്നെന്നേക്കുമായി മുൻതാരത്തിനായി മാറ്റിവച്ചു. ജിങ്കന്‍റെ കടുത്ത ആരാധകരായ മലയാളികള്‍ ഇനി ബ്സാസ്റ്റേഴ്സിന്‍റെ പ്രകടനം വിലയിരുത്തണോ അതോ ജിങ്കന്‍റെ കളി ഇമചിമ്മാതെ കാണണോ എന്ന സംശയത്തിലായിരിക്കും.

By Binsha Das

Digital Journalist at Woke Malayalam