ഭോപ്പാൽ:
സംസ്ഥാനത്തെ ഗോ സംരക്ഷണത്തിനായി ‘പശു മന്ത്രിസഭ‘ രൂപീകരിക്കാൻ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യു, ആഭ്യന്തരം, കർഷക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകൾ പശു മന്ത്രിസഭയുടെ ഭാഗമാകുമെന്നും വ്യക്തമാക്കി.
പശു മന്ത്രിസഭയുമായി ബന്ധപ്പെട്ട് ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 ന് ചേരുമെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.
ലവ് ജിഹാദ് തടയുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശു സംരക്ഷണത്തിനായി കാബിനറ്റിനുള്ള നടപടികളും ആരംഭിക്കുന്നത്.