ഡൽഹി:
തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്‍റായുള്ള ഭാരവാഹി പട്ടികക്കും കമ്മീഷന്‍ അനുമതി നൽകി.
വിമത നേതാവ് സുഭാഷ് വാസുവിന്‍റെ അവകാശവാദം തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
വിമത നീക്കം നടത്തിയ ജനസെക്രട്ടറി കൂടിയായിരുന്ന സുഭാഷ് വാസുവിനെ കഴിഞ്ഞ ജനുവരിയിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുമ്പിലെത്തിയതോടെ രണ്ട് വിഭാഗത്തിന്‍റെയും വാദങ്ങൾ കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
കഴിഞ്ഞമാസം, ദില്ലിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ഉൾപ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.