Mon. Dec 23rd, 2024
7 year old brutally raped, killed and liver extracted
കാൺപൂർ:

ഉത്തർപ്രദേശിൽ വീണ്ടും കൊടുംക്രൂരത. ഉത്തർപ്രദേശിലെ കാൺപൂരിൽ ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തി. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. ആഭിചാര ക്രിയകൾക്ക് വേണ്ടിയാണ് ഈ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വളരെ മൃഗീയയമാണ് ഈ പെൺകുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. ആറ് പേരാണ് ഇപ്പോൾ ഈ കേസിൽ പിടിയിലായിരിക്കുന്നത്. കുട്ടികൾ ഇല്ലാത്ത ദമ്പതികളാണ് ഈ പിടിയിലായ പ്രതികളിൽ ആറ് പേരിൽ രണ്ട് പേർ. ഇവർക്ക് കുട്ടികൾ ഉണ്ടാകാൻ വേണ്ടി പെൺകുട്ടിയുടെ കരൾ കഴിക്കണമെന്ന് ഒരു മാന്ത്രികൻ ഇവരോട് പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തത്. പെൺകുട്ടിയുടെ വയർ കീറി കരൾ പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തിൽ ദമ്പതികളുടെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേരെയാണ്  പോലീസ് അറസ്റ്റ്  ചെയ്തിരിക്കുന്നത്. ദമ്പതിമാർ കൊട്ടേഷൻ നൽകിയാണ് പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് കൊലപ്പെടുത്തിയത്. 

 ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ കുടുബത്തിന് 5 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ആദ്യമല്ല ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ നടക്കുന്നത്. ഹത്രാസിലും, അലിഗഡിലുമൊക്കെ സമാനമായ രീതിയിൽ വളരെ ക്രൂരമായി പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 

https://www.youtube.com/watch?v=69ny_A9_BMQ

 

By Arya MR