ഡൽഹി:
മൊബൈൽ ഫോൺ കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വോഡഫോൺ ഐഡിയ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നിരക്കുകൾ കൂട്ടിയേക്കും. എയർടെല്ലും നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്.
വോഡഫോൺ ഐഡിയ ആയിരിക്കും ആദ്യം നിരക്കുകൾ വർദ്ധിപ്പിക്കുക. കോൾ,ഡാറ്റ നിരക്ക് 15 മുതൽ 20 ശതമാനം വരെ കൂട്ടാനാണ് വോഡഫോൺ ഐഡിയ ആലോചിക്കുന്നത്. ഇതിനുപിന്നാലെ എയർടെല്ലും നിരക്ക് വർദ്ധിപ്പിക്കും. അതേസമയം ഈ രണ്ടു കമ്പനികളുടെയും പ്രധാന എതിരാളിയായ ജിയോയുടെ നീക്കം കൂടി കണക്കിലെടുത്തായിരിക്കും അന്തിമതീരുമാനം. കഴിഞ്ഞവർഷം ഡിസംബറിലാണ് ഏറ്റവുമൊടുവിലായി മൊബൈൽ കമ്പനികൾ നിരക്കുകൾ വർദ്ധിപ്പിച്ചത്.